കോവിഡ് ബാധിച്ചവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല?; കേരളത്തില്‍ രോഗികളുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രം

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കില്ലെന്ന് സൂചന. ദേശീയ വിദഗ്ധസമിതി തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി. മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിനും ഭാരത് ഭയോടെക്കിനും അനുമതി നല്‍കി. പഞ്ചാബ്,ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് പോസറ്റീവ് ബാധിച്ചവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ കൊടുക്കുന്നകാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.  വാക്‌സിന്‍ എടുത്താലും മാസ്‌ക് തുടര്‍ന്നും ധരിക്കണമെന്നും വലിയ വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ അത് മതിയാവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com