കർഷകരുമായി കേ​ന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം; മറ്റന്നാൾ വീണ്ടും കൂടിക്കാഴ്ച

കർഷകരുമായി കേ​ന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം; മറ്റന്നാൾ വീണ്ടും കൂടിക്കാഴ്ച
കർഷകരുമായി കേ​ന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം; മറ്റന്നാൾ വീണ്ടും കൂടിക്കാഴ്ച

ന്യൂഡൽഹി: കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാനായി കേന്ദ്ര സർക്കാർ ഇന്ന് വിളിച്ച ചർച്ചയിലും തീരുമാനമായില്ല. ഈ മാസം അഞ്ചിന് വീണ്ടും കർഷക നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തും. ഇത് നാലാം തവണയാണ് സർക്കാരും സമരക്കാരും തമ്മിൽ ചർച്ച നടന്നത്. 

ഇതുവരെ നടന്ന ചർച്ചകളിൽ കർഷകർ വിവിധ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. സർക്കാരിന് തുറന്ന സമീപനം തന്നെയാണ് ഇക്കാര്യത്തിലുള്ളത്. യാതൊരു വാശിയുമില്ല. തുറന്ന മനസോടെയാണ് കർഷകരുമായി ചർച്ച നടത്തിയതും- കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി.

താങ്ങുവില സമ്പ്രദായത്തില്‍ മാറ്റം ഉണ്ടാവില്ലെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ക്ക് കൃഷി മന്ത്രി ഉറപ്പു നല്‍കി. താങ്ങുവില സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത് തുടരുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കും. സ്വകാര്യ മേഖലയ്ക്കും കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രങ്ങള്‍ക്കും തുല്യ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ആലോചിക്കും, മന്ത്രി പറഞ്ഞു.

താങ്ങുവില സംബന്ധിച്ച ആവശ്യം പരിഗണിക്കാമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയതായി ചര്‍ച്ചയ്ക്കു ശേഷം സംഘടനാ നേതാക്കള്‍ അറിയിച്ചു. താങ്ങുവിലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഉചിതമാണ്. എന്നാല്‍ നിയമം പൂര്‍ണമായി പിന്‍വലിക്കുക എന്നതാണ് തങ്ങളുടെ ആവശ്യം. താങ്ങുവില സംബന്ധിച്ചും നിയമ ഭേദഗതി സംബന്ധിച്ചുമുള്ള ചര്‍ച്ച മാത്രമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com