4 നിന്ന് 46ലേക്കുയര്‍ന്ന് ബിജെപി; ഹൈദരബാദില്‍ ത്രിശങ്കു കൗണ്‍സില്‍; ഒവൈസി പിന്തുണച്ചേക്കും

ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം
വിജയാഘോഷം നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍
വിജയാഘോഷം നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍

ഹൈദരബാദ്: ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ആകെയുള്ള 150 സീറ്റുകളില്‍ 145 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 56 ഇടത്ത് ടിആര്‍എസ് വിജയിച്ചു. ബിജെപി 46 സീറ്റിലും ഒവൈസിയുടെ എഐഎംഐഎം 42 സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് രണ്ടിടത്തു  മാത്രമാണു ജയിച്ചത്. ഒവൈസിയുടെ പാര്‍ട്ടി ഐഐഎംഐഎം ടിആര്‍സിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍


നാല് സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായിരുന്നത്. അത് ഇത്തവണ 46 ആയി ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. വന്‍താരനിരയെ അണിനിരത്തി നടത്തിയ തെരഞ്ഞടുപ്പ് പ്രചാരണം നേട്ടമായെന്നാണ് ഫലം സൂചിപ്പിക്കുന്നത്. 2016ല്‍ 99 സീറ്റുകളാണ് ടിആര്‍എസ് നേടിയത്. 

പ്രചാരണരംഗത്ത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് തെരഞ്ഞടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രചാരണത്തില്‍ സജീവമായത്.

150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്ബിജെപി നേരിട്ടുള്ള പോരാട്ടമാണ്. ഫലം നിര്‍ണയിക്കാന്‍ കഴിയുമെന്ന് കരുതുന്ന അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com