പരീക്ഷണ വാക്‌സിന്‍ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രിക്കു കോവിഡ് 

തനിക്കു കോവിഡ് സ്ഥിരീകരിച്ചതായും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധന നടത്തണമെന്നും അനില്‍ വിജ്
പരീക്ഷണ വാക്‌സിന്‍ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രിക്കു കോവിഡ് 

ന്യൂഡല്‍ഹി: കോവിഡ് പരീക്ഷണ വാക്‌സിന്‍ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

തനിക്കു കോവിഡ് സ്ഥിരീകരിച്ചതായും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധന നടത്തണമെന്നും അനില്‍ വിജ് പറഞ്ഞു. അനില്‍ വിജിനെ അംബാല കന്‍ടോണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനില്‍ വിജ് കുത്തിവയ്‌പെടുത്തത്. 

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com