മുംബൈ: നടി സാറാ ഖാന് ബലാത്സംഗ ഭീഷണി. ഇന്‍സ്റ്റാഗ്രാമിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ ഹൈദരാബാദ് കേന്ദ്രമായി പഠിക്കുന്ന എംബിഎ വിദ്യാര്‍ഥിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. പാകിസ്ഥാനില്‍ ജനിച്ച ബ്രിട്ടീഷ് നടന് സല്‍മ ആഗയുടെ മകളാണ് സാറാ ഖാന്.
ഒക്ടോബര്‍ 28നും നവംബര്‍ മൂന്നിനും ഇടയിലാണ് ഇന്‍സ്്റ്റാഗ്രാം വഴി ബലാത്സംഗഭീഷണി മുഴക്കിയതെന്ന് സാറാ ഖാന്റെ പരാതിയില്‍ പറയുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സൈബര്‍ പൊലീസിന്റെ സഹായത്തോടയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.
വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നായിരുന്നു അസഭ്യവര്‍ഷം.നൂറ സറവാര് എന്ന യുവതിയുടെ പേരിലാണ് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്. ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അജ്ഞാത വ്യക്തിയില്‍ നിന്നാണ് ഭീഷണി ഉണ്ടായതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
നടിയും സഹപ്രവര്‍ത്തരും ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കാന് ശ്രമിക്കുകയാണ്. തന്നെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതാണ് അസഭ്യവര്‍ഷത്തിന് പ്രേരിപ്പിച്ചതെന്നാണ് നൂറ സറവാര് പറയുന്നതെന്നാണ് പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ