എന്തൊരു ദുരിതമാണ് അവരുടേത്, എന്തെങ്കിലും ചെയ്യൂ; കര്‍ഷകരെ പിന്തുണച്ച് വീണ്ടും ധര്‍മേന്ദ്ര

എന്തൊരു ദുരിതമാണ് അവരുടേത്, എന്തെങ്കിലും ചെയ്യൂ; കര്‍ഷകരെ പിന്തുണച്ച് വീണ്ടും ധര്‍മേന്ദ്ര
ധര്‍മേന്ദ്ര /ട്വിറ്റര്‍
ധര്‍മേന്ദ്ര /ട്വിറ്റര്‍

മുംബൈ: സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതത്തില്‍ അതിയായ വേദനയുണ്ടെന്നും സര്‍ക്കാര്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നും നടന്‍ ധര്‍മേന്ദ്ര. ഇതു രണ്ടാം തവണയാണ് 84കാരനായ ധര്‍മേന്ദ്ര കര്‍ഷകരെ പിന്തുണച്ചു രംഗത്തുവരുന്നത്. നേരത്തെ കര്‍ഷകരെ പിന്തുണച്ച് ചെയ്ത ട്വീറ്റ് ധര്‍മേന്ദ്ര ഡിലീറ്റ് ചെയ്തത് വിവാദമായിരുന്നു. 

''കര്‍ഷക സഹോദരങ്ങളുടെ ദുരിതത്തില്‍ അതിയായി വേദനിക്കുന്നു. സര്‍ക്കാര്‍ എന്തെങ്കിലും വേഗം ചെയ്‌തേ പറ്റൂ''- ധര്‍മേന്ദ്ര ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും അതുകൊണ്ട് കര്‍ഷക സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണെന്നുമായിരുന്നു കഴിഞ്ഞയാഴ്ച ധര്‍മേന്ദ്ര ആവശ്യപ്പെട്ടത്. ഈ ട്വീറ്റ് ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. വിശദീകരണമൊന്നും നല്‍കാതെയായിരുന്നു ട്വീറ്റ് ഡിലീറ്റ് ചെയ്തത്. ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ, കമന്റുകളില്‍ ദുഃഖിതനായാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്ന് ധര്‍മേന്ദ്ര വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com