സമരം ചെയ്യുന്ന കര്‍ഷകരുടെ കാലുകള്‍ക്ക് 'താങ്ങ്', ഫൂട്ട് മസാജ് മെഷീനുകള്‍ 

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദിവസങ്ങളായി പ്രക്ഷോഭ പാതയിലുള്ള കര്‍ഷകര്‍ക്കായി 'ഫൂട്ട് മസാജ് മെഷീനുകള്‍' സ്ഥാപിച്ചു
ഫൂട്ട് മസാജ് മെഷീനുകള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍/ എഎന്‍ഐ ചിത്രം
ഫൂട്ട് മസാജ് മെഷീനുകള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍/ എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദിവസങ്ങളായി പ്രക്ഷോഭ പാതയിലുള്ള കര്‍ഷകര്‍ക്കായി 'ഫൂട്ട് മസാജ് മെഷീനുകള്‍' സ്ഥാപിച്ചു. ഡല്‍ഹിയില്‍ സിങ്കു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ ആരോഗ്യത്തിനായി ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചത്.

സാമൂഹിക സംഘടനയായ ഖല്‍സ എയ്ഡ് ഇന്ത്യയാണ് 25 ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചത്. ഒരേ സമയം 600 മുതല്‍ 700 വരെ കര്‍ഷകരാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. മുതിര്‍ന്ന കര്‍ഷകരെ ഉദ്ദേശിച്ചാണ് ഇത് സ്ഥാപിച്ചതെന്ന് ഖല്‍സ എയ്ഡ് മാനേജിംഗ് ഡയറക്ടര്‍ അമര്‍പ്രീത് വ്യക്തമാക്കി.

മുതിര്‍ന്ന കര്‍ഷകര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇവര്‍ സമരപാതയിലാണ്. അവര്‍ക്ക് ശാരീകിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. അവരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് മസാജ് മെഷീനുകള്‍ സ്ഥാപിച്ചതെന്ന് ഖല്‍സ എയ്ഡ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com