മഞ്ഞു മരുഭൂമിയില്‍ വംശനാശം സംഭവിച്ചെന്ന് കരുതുന്ന അപൂര്‍വ്വയിനം ആട്; 'ഹിമാലയന്‍  സീറോ', ജാഗ്രതയോടെ വനംവകുപ്പ് (വീഡിയോ)

ഹിമാലചല്‍ പ്രദേശില്‍ അപൂര്‍വ്വയിനം ആടിനെ കണ്ടെത്തി
ഹിമാചലില്‍ അപൂര്‍വ്വയിനം ആടിനെ കണ്ടെത്തി/ എഎന്‍ഐ ചിത്രം
ഹിമാചലില്‍ അപൂര്‍വ്വയിനം ആടിനെ കണ്ടെത്തി/ എഎന്‍ഐ ചിത്രം

ഷിംല: ഹിമാലചല്‍ പ്രദേശില്‍ അപൂര്‍വ്വയിനം ആടിനെ കണ്ടെത്തി. വംശനാശം സംഭവിച്ചെന്ന് കരുതുന്ന ആടിന്റെ വംശത്തില്‍പ്പെട്ട ഹിമാലയന്‍ സീറോവാണ് ക്യാമറയില്‍ പതിഞ്ഞത്. 

മഞ്ഞു മരുഭൂമി എന്ന് അറിയപ്പെടുന്ന ഹിമാചല്‍പ്രദേശിലെ സ്പിതി താഴ്‌വരയിലാണ് ഇതിനെ കണ്ടത്. പ്രദേശത്തെ ഹര്‍ലിംഗ് ഗ്രാമത്തിലുള്ള സ്ഥലവാസികളില്‍ നിരവധിപ്പേര്‍ അപൂര്‍വ്വയിനം ആടിനെ കണ്ടിട്ടുണ്ട്. വിവരം അറിഞ്ഞത് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപൂര്‍വ്വയിനം ആടിനെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയത്. കൂടാതെ ഇതിന്റെ ചിത്രങ്ങള്‍ എടുക്കാനും ഉദ്ദേശിച്ചാണ് ഇവര്‍ സ്ഥലത്ത് തമ്പടിക്കുന്നത്.

ഹിമാലയന്‍ സീറോവിനെ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സാധ്യമായ ഭീഷണികളില്‍ നിന്നും ഇതിന് സംരക്ഷണം നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അരുവിക്ക് സമീപം പുല്ലു മേയുന്ന നിലയിലാണ് ഈ  അപൂര്‍വ്വയിനം ആടിനെ കണ്ടെത്തിയത്. മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാന്‍ ഉടന്‍ സ്ഥലത്ത് നിന്ന് മറയുന്ന പ്രകൃതമാണ് ഹിമാലയന്‍ സീറോവിന് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com