വായുവില്‍ 20 അടിക്ക് മുകളില്‍ ഉയര്‍ന്ന് ചാടി കടുവ, വന്യമൃഗങ്ങളോട് കളിക്കരുത്!; മുന്നറിയിപ്പ് വീഡിയോ 

തീറ്റയ്ക്ക് പകരം വാഹനത്തില്‍ നില്‍ക്കുന്ന യുവാവിന് നേര്‍ക്ക് കടുവ ചാടിയാലുള്ള ഗതി എന്താകുമെന്ന് ചോദിച്ച് ഗൗരവ് ശര്‍മ്മ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
20 അടിക്ക് മുകളില്‍ ഉയര്‍ന്ന് ചാടി കടുവ
20 അടിക്ക് മുകളില്‍ ഉയര്‍ന്ന് ചാടി കടുവ

വന്യമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ സൂക്ഷിക്കണമെന്ന വാക്കുകള്‍ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ വീഡിയോ. മൃഗശാലയിലും ജംഗിള്‍ സഫാരിക്കിടയിലും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് അപകടകരമായ രീതിയില്‍ വന്യമൃഗങ്ങളുമായി ഇടപഴകാന്‍ പോയതിന്റെ നിരവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ചിലപ്പോഴെല്ലാം ഇത്തരത്തില്‍ അനാവശ്യമായി അതിസാഹസികതയ്ക്ക് മുതിര്‍ന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിന് വരെ   കാരണമായിട്ടുണ്ട്.

അത്തരത്തില്‍ ചില വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വായുവില്‍ 20 അടിക്ക് മുകളിൽ ഉയരത്തില്‍ ചാടി തീറ്റ കൈക്കലാക്കുന്ന കടുവയുടെ വീഡിയോയാണ് ഞെട്ടിപ്പിക്കുന്നത്. 

വാഹനത്തില്‍ എത്തിയ സഞ്ചാരികള്‍ക്കും കടുവകള്‍ക്കും ഇടയില്‍ ഒരു മുള്ളുവേലിയുണ്ട്.വാഹനത്തിന്റെ മുകളില്‍ നിന്ന് വീഡിയോ പകര്‍ത്തുകയാണ് ചുവന്ന ഷര്‍ട്ട് ധരിച്ച യുവാവ്. ഈസമയത്താണ് തീറ്റ ഇട്ടുകൊടുക്കുന്നത്. ഇത് കണ്ട് വായുവില്‍ 20 അടിക്ക് മുകളില്‍ ചാടി തീറ്റ കൈക്കലാക്കി കടുവ ഓടിമറയുകയാണ്.  തൊട്ടടുത്ത് മറ്റൊരു കടുവയെയും കാണാം.

തീറ്റയ്ക്ക് പകരം വാഹനത്തില്‍ നില്‍ക്കുന്ന യുവാവിന് നേര്‍ക്ക് കടുവ ചാടിയാലുള്ള ഗതി എന്താകുമെന്ന് ചോദിച്ച് ഗൗരവ് ശര്‍മ്മ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വന്യമൃഗങ്ങളോട് ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് വീഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com