'ഈ  ബഹുമതിക്ക് എനിക്ക് അര്‍ഹതയില്ല'; മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് തിരികെ നല്‍കി പൊലീസ് ഉദ്യോഗസ്ഥ 

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള മെഡല്‍ തിരികെ നല്‍കി പൊലീസ് ഉദ്യോഗസ്ഥ
ഫെയ്‌സ്ബുക്ക് ചിത്രം
ഫെയ്‌സ്ബുക്ക് ചിത്രം

ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള മെഡല്‍ തിരികെ നല്‍കി പൊലീസ് ഉദ്യോഗസ്ഥ. മയക്കുമരുന്ന് കേസില്‍ പ്രതികളെ പിടികൂടിയതിന് ലഭിച്ച ധീരതയ്ക്കുള്ള അവാര്‍ഡാണ് എഎസ്പി തൗനജം ബ്രിന്ദ തിരികെ നല്‍കിയത്. കേസില്‍ കോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാണിച്ചാണ് അവാര്‍ഡ് മടക്കി നല്‍കിയത്.

മയക്കുമരുന്നിനെതിരെ  സര്‍ക്കാരിന്റെ നിലപാടിന് അനുസരിച്ച് ശക്തമായ നടപടി  സ്വീകരിച്ചതിന് 2018 ഓഗസ്റ്റ് 13നാണ് മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ്  തൗനജം ബ്രിന്ദയ്ക്ക് ലഭിച്ചത്. മുന്‍ ബിജെപി  എഡിസി ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കേസിലാണ് പ്രതികള്‍. കേസന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാണിച്ച് മയക്കുമരുന്ന് കേസുകള്‍ കൈകാര്യം  ചെയ്യുന്ന കോടതി പ്രതികളെ വെറുതെ വിട്ടു. കേസില്‍  വലിയ തോതിലുള്ള മയക്കുമരുന്ന് പിടികൂടിയിരുന്നു. കേസന്വേഷണവും  പ്രോസിക്യൂഷന്‍ നടപടിയും തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ്  കോടതി നടപടി. കോടതിയുടെ  നിരീക്ഷണത്തെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥ മെഡല്‍ തിരികെ നല്‍കിയത്.

നീതിന്യായ വ്യവസ്ഥയ്ക്ക് അനുസരിച്ച് കൃത്യനിര്‍വഹണം നടത്താന്‍ സാധിച്ചില്ല എന്ന് സൂചിപ്പിച്ച് കൊണ്ടാണ് എഎസ്പി മെഡല്‍ തിരികെ നല്‍കിയത്. തനിക്ക്  ഈ ബഹുമതിക്ക് അര്‍ഹതയില്ല. ആഭ്യന്തര വകുപ്പിനോടുള്ള എല്ലാ  ബഹുമാനത്തോടും കൂടി മെഡല്‍ തിരികെ നല്‍കുന്നു എന്ന് തൗനജം ബ്രിന്ദ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com