ശിലാഫലകത്തില്‍ പേരില്ല, പൂജാ സാമഗ്രികള്‍ തട്ടിത്തെറിപ്പിച്ച് ബിജെപി എംഎല്‍എയുടെ പരാക്രമം (വീഡിയോ)

ഉത്തര്‍പ്രദേശില്‍ ശിലാസ്ഥാപന ചടങ്ങില്‍ ക്ഷണിക്കാത്തതിന്റെ പേരില്‍ ബിജെപി എംഎല്‍എയുടെ പരാക്രമം
സംഘാടകരോട് കയര്‍ക്കുന്ന ബിജെപി എംഎല്‍എ/ ട്വിറ്റര്‍ ചിത്രം
സംഘാടകരോട് കയര്‍ക്കുന്ന ബിജെപി എംഎല്‍എ/ ട്വിറ്റര്‍ ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ശിലാസ്ഥാപന ചടങ്ങില്‍ ക്ഷണിക്കാത്തതിന്റെ പേരില്‍ ബിജെപി എംഎല്‍എയുടെ പരാക്രമം. ചടങ്ങിന്റെ ഭാഗമായി നടത്തുന്ന പൂജയ്ക്കായി ഒരുക്കിയിരുന്ന സാധന സാമഗ്രികള്‍ ബിജെപി എംഎല്‍എ രമേശ് മിശ്ര അലങ്കോലമാക്കി. കാല് കൊണ്ട് പൂജാ സാധനങ്ങള്‍ ചവിട്ടി തെറിപ്പിക്കുന്നതിന്റെ വിവാദ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ജൗന്‍പൂര്‍ എംഎല്‍എയുടെ പ്രവൃത്തിയാണ് വിവാദമായത്. രക്തസാക്ഷി സ്മാരകം നിര്‍മ്മിക്കുന്നതിനായി ശിലാസ്ഥാപന ചടങ്ങ് നടത്തുന്നതിനിടെയാണ് ബിജെപി എംഎല്‍എയുടെ പരാക്രമം. ചടങ്ങില്‍ തന്നെ ക്ഷണിച്ചിട്ടില്ല എന്ന് മനസിലാക്കിയ എംഎല്‍എ സംഘാടകരോട് തട്ടിക്കയറുകയായിരുന്നു.

നിര്‍മ്മാണത്തിലിരിക്കുന്ന ഷഹീദ് സ്മാരകത്തിന് ഗേറ്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ശിലാസ്ഥാപന ചടങ്ങ് സംഘടിപ്പിച്ചത്. ഇതില്‍ തന്നെ ക്ഷണിച്ചിട്ടില്ല എന്ന് മനസിലാക്കിയ ബിജെപി എംഎല്‍എ രോഷം പ്രകടിപ്പിക്കുകയായിരുന്നു. പ്രദേശത്ത എംഎല്‍എയായ തന്നെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ച് കൊണ്ടായിരുന്നു രോഷപ്രകടനം.

തന്റെ മണ്ഡലത്തിലാണ് ചടങ്ങ് നടക്കുന്നത്. അതിനാല്‍ ശിലാഫലകത്തില്‍ തന്റെ പേര് നിര്‍ബന്ധമായി ഉണ്ടാകേണ്ടതാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. സംഭവം വിവാദമായതോടെ, ചടങ്ങില്‍ ജനപ്രതിനിധികള്‍ സംബന്ധിക്കേണ്ടതിന്റെ പ്രാധാന്യം പ്രദശത്തെ  ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് എംഎല്‍എ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com