അദ്ദേഹത്തിന്റെ മനസ്സ് മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല; രജനിയുടെ പിന്‍മാറ്റത്തെ കുറിച്ച് സഹോദരന്‍

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറാനുള്ള രജനിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
രജനികാന്ത്/ഫയല്‍ ചിത്രം
രജനികാന്ത്/ഫയല്‍ ചിത്രം


ബെംഗളൂരു: രജനികാന്തിന്റെ മനസ്സ് മാറ്റാന്‍ ആരെക്കൊണ്ടും സാധിക്കില്ലെന്ന് സഹോദരന്‍ ആര്‍ സത്യനാരായണന്‍ റാവു. രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറാനുള്ള രജനിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി  മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയത്. 

'അദ്ദേഹം പാര്‍ട്ടി രൂപീരിക്കും എന്നാണ് ഞങ്ങളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ആരോഗ്യകാരണത്താലണ് അതില്‍ നിന്ന് പിന്നോട്ടുപോയത്. അതുകൊണ്ട് അദ്ദേഹത്തെ നിര്‍ബന്ധിക്കാനാവില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരൂമാനം എടുത്താലും പൂര്‍ണമായും ശരിയായിരിക്കും'- സത്യനാരായണന്‍ റാവു പറഞ്ഞു. രജനിയുടെ ആരോഗ്യനിലയെ കുറിച്ച് അദ്ദേഹത്തെ വിളിച്ച് അന്വേഷിച്ചുവെന്നും ബെംഗളൂരുവില്‍ താമസിക്കുന്ന റാവു പറഞ്ഞു. 

'രജനിക്ക് ഗുരുകൃപയുണ്ട്. എന്താണ് പറയുന്നത്, അത് ചെയ്തിരിക്കും. കൊടുത്ത വാക്ക് എപ്പോഴും പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യും'-റാവു കൂട്ടിച്ചേര്‍ത്തു. 

വാക്ക് പാലിക്കാന്‍ സാധിക്കാത്തത്തില്‍ കടുത്ത വേദനയുണ്ട് എന്ന് പറഞ്ഞാണ് രജനി താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്. 
ഈ മാസം 31 ന് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ രജനികാന്ത് പറഞ്ഞത്.അണ്ണാത്തെ സിനിമയുടെ ഷൂട്ടിങ്ങിനിടെ, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സ തേടിയ രജനികാന്ത് ഇന്നലെയാണ് ആശുപത്രി വിട്ടത്. ഒരാഴ്ചത്തെ വിശ്രമവും കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധയും വേണമെന്നാണ് ഡോക്ടര്‍മാര്‍ രജനികാന്തിന് നല്‍കിയ ഉപദേശം. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com