ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും പേരില്‍ തപാല്‍ സ്റ്റാമ്പ്; അന്വേഷണം

അധോലോക കുറ്റവാളിയായ ഛോട്ടാ രാജന്റെയും കൊല്ലപ്പെട്ട ഗുണ്ടാ തലവന്‍ മുന്ന ബജ്രംഗിയുടെയും പേരില്‍ സ്റ്റാമ്പ് ഇറക്കി കാന്‍പൂര്‍ പോസ്റ്റ് ഓഫീസ്
ഛോട്ടാ രാജന്റെ പേരില്‍ പുറത്തിറക്കിയ സ്റ്റാമ്പ്‌
ഛോട്ടാ രാജന്റെ പേരില്‍ പുറത്തിറക്കിയ സ്റ്റാമ്പ്‌

കാന്‍പൂര്‍: അധോലോക കുറ്റവാളിയായ ഛോട്ടാ രാജന്റെയും കൊല്ലപ്പെട്ട ഗുണ്ടാ തലവന്‍ മുന്ന ബജ്രംഗിയുടെയും പേരില്‍ സ്റ്റാമ്പ് ഇറക്കി കാന്‍പൂര്‍ പോസ്റ്റ് ഓഫീസ്. സംഭവത്തില്‍ കാന്‍പൂര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 

രണ്ടുപേരുടെയും ചിത്രങ്ങളുള്ള പന്ത്രണ്ട് വീതം സ്റ്റാമ്പുകളാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. 'മൈ സ്റ്റാമ്പ്' സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. മൈ സ്റ്റാമ്പ് ഡെസ്‌ക് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ വീഴ്ചയാണ് ഇതെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വി കെ വെര്‍മ പറഞ്ഞു. 

അഞ്ചു രൂപ വിലയുള്ള ഈ സ്റ്റാമ്പുകള്‍ക്കായി അജ്ഞാതനായ ഒരാള്‍ അറുനൂറ് രൂപ പോസ്റ്റ് ഓഫീസില്‍ നല്‍കിയെന്നും വെര്‍മ പറയുന്നു. 
കൃത്യമായ പരിശോധന നടത്താതെയാണ് ഡെസ്‌കിലെ ഉദ്യോഗസ്ഥന്‍ സ്റ്റാമ്പുകള്‍ക്ക് അനുമതി നല്‍കിയന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രജനീഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
മൈ സ്റ്റാമ്പ് പദ്ധതി പ്രകാരം, മുന്നൂറുരൂപ നല്‍കുന്ന ആളുകള്‍ക്ക് തന്റെയോ ബന്ധുക്കളുടേയോ സുഹൃത്തുക്കുകളുടേയോ പേരും മുഖവും വെച്ച സ്റ്റാമ്പ് സ്വന്തമാക്കാന്‍ കഴിയും. ഈ പദ്ധതിയാണ് ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com