വാഹനങ്ങളില്‍ ജാതിപ്പേര്; ഉത്തര്‍പ്രദേശില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടി, പിഴ ചുമത്തി 

ഉത്തര്‍പ്രദേശില്‍ വാഹനങ്ങളില്‍ ജാതി പേര് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ആദ്യ നടപടി
ജാതി സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ /ചിത്രം ഫെയ്‌സ്ബുക്ക്
ജാതി സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ /ചിത്രം ഫെയ്‌സ്ബുക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാഹനങ്ങളില്‍ ജാതിപ്പേര് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ആദ്യ നടപടി. കഴിഞ്ഞ ദിവസമാണ് കാറുകളിലും ഇരുചക്രവാഹനങ്ങളിലും ജാതിപ്പേര് പ്രദര്‍ശിപ്പിച്ച സംഭവം പുറത്തുവന്നത്. കാന്‍പൂര്‍ സ്വദേശിക്കെതിരെയാണ് ജാതിപ്പേര് പ്രദര്‍ശിപ്പിച്ചതിന് ആദ്യമായി നടപടി എടുത്തത്.

എസ്‌യുവി കാറില്‍ ജാതിപ്പേരായ കുശ്‌വാഹ, അഖില്‍ ഭാരതീയ മൗര്യ മഹാസഭ എന്നിവ പ്രദര്‍ശിപ്പിച്ച കുറ്റത്തിനാണ് കാന്‍പൂര്‍ സ്വദേശിക്കെതിരെ നടപടി എടുത്തത്. കാറിന്റെ ഉടമസ്ഥനായ അനില്‍കുമാറിനെതിരെ നോട്ടീസ് അയക്കുകയും 2000 രൂപ പിഴ ചുമത്തുകയും ചെയ്തതായി കോട്ട്‌വാലി എസ്‌ഐ സഞ്ജീവ് കാന്ത് മിശ്ര അറിയിച്ചു.

ജാതീ രാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഉത്തര്‍പ്രദേശ്. അടുത്തിടെയാണ് വാഹനത്തില്‍ ജാതിപ്പേര് പ്രദര്‍ശിപ്പിക്കുന്ന പ്രവണത തുടങ്ങിയത്. കാറിന്റെ വിന്‍ഡ് സ്‌ക്രീനിലും നമ്പര്‍ പ്ലേറ്റി്‌ലും ജാതിപ്പേര് അടയാളപ്പെടുത്തിയിരിക്കുന്നത് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ ദിവസം സംഭവത്തില്‍ മഹാരാഷ്ട്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധ്യാപകന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. കത്തില്‍ ഇടപെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com