ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു രണ്ടു പേര്‍ 'മുങ്ങി' ; ആശങ്ക, കണ്ടുപിടിക്കാന്‍ തീവ്ര ശ്രമം 

ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു രണ്ടു പേര്‍ 'മുങ്ങി' ; ആശങ്ക, കണ്ടുപിടിക്കാന്‍ തീവ്ര ശ്രമം 
ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു രണ്ടു പേര്‍ 'മുങ്ങി' ; ആശങ്ക, കണ്ടുപിടിക്കാന്‍ തീവ്ര ശ്രമം 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാതായി. ആശുപത്രിയില്‍നിന്നു കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ്. 

ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ്, വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ തേടിയത്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പുതന്നെ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസം മുമ്പാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com