ക്ഷേത്രത്തിന് സമീപം ഏഴടി താഴ്ചയിൽ കുഴിയെടുത്തു; കണ്ടെത്തിയത് വൻ നിധി ശേഖരം

തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപമാണ് നിധി കണ്ടെത്തിയത്
ക്ഷേത്രത്തിന് സമീപം ഏഴടി താഴ്ചയിൽ കുഴിയെടുത്തു; കണ്ടെത്തിയത് വൻ നിധി ശേഖരം

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ക്ഷേത്രത്തിന് സമീപം നിധി ശേഖരം കണ്ടെത്തി. തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപമാണ് നിധി കണ്ടെത്തിയത്. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ നാണയങ്ങളാണ് ശേഖരത്തിലുള്ളത്.

ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കണ്ടെത്തിയത്. ഏഴടി താഴ്ചയില്‍ പാത്രത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങള്‍. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമായിരുന്നു പാത്രത്തില്‍ ഉണ്ടായിരുന്നത്.

1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് ഇവയെന്ന് അധികൃതർ പറയുന്നു. നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കണ്ടെടുത്ത നാണയ ശേഖരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതര്‍ പൊലീസിന് കൈമാറി. നാണയങ്ങളും പാത്രങ്ങളും വിശദമായ പരിശോധനയ്ക്കായി ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com