ആശുപത്രി ചികിത്സ നിഷേധിച്ചു; യുവതി റോഡരികില്‍ പ്രസവിച്ചു; ഓടിയെത്തി എംഎല്‍എ

പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എംഎല്‍എ
ആശുപത്രി ചികിത്സ നിഷേധിച്ചു; യുവതി റോഡരികില്‍ പ്രസവിച്ചു; ഓടിയെത്തി എംഎല്‍എ


ഹൈദരബാദ്: ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിന് പിന്നാലെ യുവതി റോഡരികില്‍ പ്രസവിച്ചു. കൃഷ്ണ ജില്ലയിലെ മയില്‍വാരം നഗരത്തിന് സമീപത്താണ് സംഭവം.

മാരിയമ്മ എന്ന യുവതിക്ക് പ്രസവത്തിന് സഹായമൊരുക്കിയത് സമീപവാസികളും റോഡിലെ വഴിയാത്രക്കാരുമാണ്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍ ഇല്ലെന്ന കാരണം പറഞ്ഞ് യുവതിയെ പറഞ്ഞുവിടുകയായിരുന്നു. ഇവര്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡില്‍ വെച്ച് പ്രസവവേദന അവുഭവപ്പെടുകയായിരുന്നു. വഴിയാത്രക്കാര്‍ റോഡരികില്‍ സാരിമറിച്ച് യുവതിക്ക് പ്രസവത്തിനായി സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നു.

വാര്‍ത്തയറിഞ്ഞ് എത്തിയ എംഎല്‍എ ഇവരെ ഉടന്‍ തന്നെ ആംബുലന്‍ വിളിച്ച് അമ്മയെയും നവജാത ശിശുവിനെയും വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്  ആവശ്യമായ സൗകര്യങ്ങളൊരുക്കി. പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അലംഭാവത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും എംഎല്‍എ പറഞ്ഞു. അതേസമയം ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com