ഇന്ത്യയിലായിരുന്നെങ്കില്‍ നോബേല്‍ സമ്മാനം ലഭിക്കില്ലായിരുന്നു: അഭിജിത് ബാനര്‍ജി

ഇന്ത്യക്കാര്‍ക്ക് നോബേല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിന് കാരണം പ്രാഗല്‍ഭ്യമുള്ളവര്‍ ഇല്ലാത്തതിനാലല്ല. മറിച്ച് കൂട്ടായ്മയുടെ അഭാവമാണെന്നും അഭിജിത് ബാനര്‍ജി
ഇന്ത്യയിലായിരുന്നെങ്കില്‍ നോബേല്‍ സമ്മാനം ലഭിക്കില്ലായിരുന്നു: അഭിജിത് ബാനര്‍ജി

ജയ്പുര്‍: ഇന്ത്യയിലാണ് ജീവിച്ചതെങ്കില്‍ നോബേല്‍ പുരസ്‌കാരം ലഭിക്കില്ലായിരുന്നുവെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജിയില്‍ അധ്യാപകനാണ് അഭിജിത് ബാനര്‍ജി.

ഒരു വ്യക്തിയ്ക്ക് ഒറ്റ് നേടാനാവുന്നതല്ല നൊബേല്‍ പോലുള്ള അംഗീകാരം. തന്റെ പുരസ്‌കാര നേട്ടത്തിന് സാഹയകമായത് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാര്‍ഥികളുളള എംഐടിയില്‍ പ്രവര്‍ത്തിക്കാനായതാണ്. അവിടുത്തെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും സുഹത്തുക്കളുമാണ് തന്റെ അംഗീകാരത്തിന് കാരണക്കാരെന്നും ബാനര്‍ജി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് നോബേല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിന് കാരണം പ്രാഗല്‍ഭ്യമുള്ളവര്‍ ഇല്ലാത്തതിനാലല്ല. മറിച്ച് കൂട്ടായ്മയുടെ അഭാവമാണെന്നും അദ്ദേഹം പറഞ്ഞു. 

ഏകാധിപത്യഭരണവും സാമ്പത്തികപുരോഗതിയും തമ്മില്‍ ബന്ധമില്ല. മുപ്പത് കൊല്ലത്തിനിടെ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന തകര്‍ച്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയ്ക്ക ഇന്ന വേണ്ടത് കൃത്യമായി വിര്‍ശനം ഉന്നയിക്കുന്ന ഒരു പ്രതിപക്ഷമാണ് ആവശ്യം. ഈ വിമര്‍ശനങ്ങളെ ഭരണപക്ഷം സ്വാഗതം ചെയ്യേണ്ടത് ആരോഗ്യപരമായ ജനാധിപത്യവ്യവസ്ഥയ്ക്ക് ആവശ്യമാണെന്നും അഭിജിത് പറഞ്ഞു. 

ഭാര്യ എസ്തര്‍ ഡുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് 2019 ലെ സാമ്പത്തിക ശാസ്ത്രനൊബേല്‍ അഭിജിത് ബാനര്‍ജി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com