ബലാല്‍സംഗക്കേസ് ഒതുക്കിതീര്‍ക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങി, 15 ലക്ഷം കൂടി വേണമെന്ന് ആവശ്യം ; വനിതാ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ബലാല്‍സംഗക്കേസില്‍ നിന്നൊഴിവാക്കാന്‍ അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനി ഉടമയില്‍ നിന്നാണ് ശ്വേത കൈക്കൂലി വാങ്ങിയത്
ബലാല്‍സംഗക്കേസ് ഒതുക്കിതീര്‍ക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങി, 15 ലക്ഷം കൂടി വേണമെന്ന് ആവശ്യം ; വനിതാ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍


അഹമ്മദാബാദ് : ബലാല്‍സംഗക്കേസ് ഒതുക്കിതീര്‍ക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ വനിതാ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിലായി. ഗുജറാത്തിലെ അഹമ്മദാബാദിലെ വനിതാ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ശ്വേത ജഡേജയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് വെസ്റ്റ് മഹിള സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ് ശ്വേത ജഡേജ.

ബലാല്‍സംഗക്കേസില്‍ നിന്നൊഴിവാക്കാന്‍ അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനി ഉടമയില്‍ നിന്നാണ് ശ്വേത കൈക്കൂലി വാങ്ങിയത്. കമ്പനിയിലെ രണ്ട് വനിതാ ജീവനക്കാരാണ് 2019 ല്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ക്കെതിരെ പീഡനപരാതി നല്‍കിയത്.

പരാതിയിന്‍മേല്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്വേത കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്വേത ഇടനിലക്കാരന്‍ മുഖേന  20 ലക്ഷം കൈപ്പറ്റി. വീണ്ടും 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടരുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ കൂടുതല്‍ അന്വേഷണത്തിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ബ്രഹ്മഭട്ട് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com