കര്‍ണാടകയില്‍ കോവിഡ് സാമൂഹ്യ വ്യാപനം; കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മന്ത്രി

സാമൂഹ്യ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ടുപോയിരിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തുമക്കൂരു: കര്‍ണാടകയില്‍ കോവിഡ് സാമൂഹ്യ വ്യാപനം നടന്നതായും കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്നും സംസ്ഥാന മന്ത്രി ജെസി മധുസ്വാമി. പരമാവധി ശ്രമിച്ചിട്ടും സാമൂഹ്യ വ്യാപനം തടയാനായില്ലെന്ന് തുമക്കൂരു ജില്ലയുടെ ചുമതലയുള്ള മധുസ്വാമി പറഞ്ഞു.

''കേസുകള്‍ കൂടുന്നു എന്നതല്ല ആശങ്കയുണ്ടാക്കുന്നത്, സാമൂഹ്യ വ്യാപനമാണ്. സാമൂഹ്യ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ടുപോയിരിക്കുന്നു. ഇനി ജനങ്ങളുടെ പക്ഷത്തുനിന്നുള്ള സഹകരണത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ''- മധുസ്വാമി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഗ്രാമീണ മേഖലകളില്‍നിന്നു കൂടി കൂടുതലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അതു സാമൂഹ്യ വ്യാപനം തന്നെയാണെന്നു വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് തുമക്കൂരു ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com