കശ്മീരിൽ ബിജെപി നേതാവും അച്ഛനും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

കശ്മീരിൽ ബിജെപി നേതാവും അച്ഛനും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു
കശ്മീരിൽ ബിജെപി നേതാവും അച്ഛനും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

ശ്രീന​ഗർ: ജമ്മു കശ്​മീരിൽ ബിജെപി നേതാവും രണ്ട്​ കുടുംബാംഗങ്ങളും തീവ്രവാദികകളുടെ വെടിയേറ്റ് മരിച്ചു. ജമ്മു കശ്​മീരിലെ ബന്ദിപോര ജില്ലയിലാണ്​ സംഭവം. ബന്ദിപൂർ പൊലീസ്​ സ്​റ്റേഷന്​ സമീപത്ത് വച്ച്​ ബിജെപി നേതാവായ ഷെയ്​ഖ്​ വസീം  ബാരിയാണ് മരിച്ചത്. 

ബാരിയുടെ സഹോദരൻ ഉമർ സുൽത്താനും പിതാവ്​ ബഷീറും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ബിജെപി ദേശീയ സെക്രട്ടറി റാം മാധവ്​ ഞെട്ടൽ രേഖപ്പെടുത്തി.  ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്​ദുല്ലയും അനുശോചനമറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com