ജീവനക്കാരന്റെ ബന്ധുവിന് കോവിഡ്; മൈസൂർ കൊട്ടാരം അടച്ചു

ജീവനക്കാരന്റെ ബന്ധുവിന് കോവിഡ്; മൈസൂർ കൊട്ടാരം അടച്ചു
ജീവനക്കാരന്റെ ബന്ധുവിന് കോവിഡ്; മൈസൂർ കൊട്ടാരം അടച്ചു

ബം​ഗളൂരു: ജീവനക്കാരിൽ ഒരാളുടെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൈസൂർ കൊട്ടാരം അടച്ചു. അണുനശീകരണത്തിനായാണ് കൊട്ടാരം അടച്ചത്. 

ശനിയും ഞായറാഴ്‍ച്ചയും നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തിങ്കളാഴ്‍ച്ച കൊട്ടാരം തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കൊട്ടാരത്തിൽ സന്ദർശകർക്കുള്ള പ്രവേശനം നേരത്തെ തന്നെ വിലക്കിയിരുന്നു. 

മൈസൂരുവിൽ 528 പേർക്കാണ് നിലവിൽ രോ​ഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 205എണ്ണം ആക്ടീവ് കേസുകളാണ്. 268 പേർക്കാണ് രോ​ഗ മുക്തി. മൈസൂരുവിൽ അസുഖം ബാധിച്ച് ഇതുവരെയായി എട്ട് പേർ മരിച്ചിട്ടുണ്ട്. 

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,114 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com