മധ്യപ്രദേശില്‍ ക്യാബിനറ്റ് മന്ത്രിക്ക് കോവിഡ് ; ഇന്നലെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു ; ആശങ്ക

അരവിന്ദ് ബദോരിയ ഇന്നലെ മന്ത്രിസഭായോഗത്തിലും ഗവര്‍ണര്‍ ലാല്‍ജി ഠണ്ഡന്റെ ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തിരുന്നു
മധ്യപ്രദേശില്‍ ക്യാബിനറ്റ് മന്ത്രിക്ക് കോവിഡ് ; ഇന്നലെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു ; ആശങ്ക

ഭോപ്പാല്‍ : മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി അരവിന്ദ് ബദോരിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അരവിന്ദ് ബദോരിയ ഇന്നലെ മന്ത്രിസഭായോഗത്തിലും ഗവര്‍ണര്‍ ലാല്‍ജി ഠണ്ഡന്റെ ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്കാണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.

ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുടെ കണക്കാണ് ഇന്നലത്തേത്. മരണവും ആയിരം കടക്കുന്നത് ആദ്യം. 12,38,635 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,82,606 പേര്‍ രോഗ മുക്തി നേടി. 4,26,167 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 29,861 പേര്‍ ഇതുവരെ കോവിഡ് പിടിപെട്ടു മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com