120 തടവുകാര്‍ക്ക് കോവിഡ് ; ഝാന്‍സിയില്‍ ആശങ്ക ; യുപിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

യുപിയില്‍ കോവിഡ് രോഗികളുടെ എണ്ണം 58,104 ആയി. 1298 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്
120 തടവുകാര്‍ക്ക് കോവിഡ് ; ഝാന്‍സിയില്‍ ആശങ്ക ; യുപിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

ലഖ്‌നൗ  : ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് പുതുതായി 2529 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ യുപിയില്‍ കോവിഡ് രോഗികളുടെ എണ്ണം 58,104 ആയി. 1298 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

തലസ്ഥാനമായ ലഖ്‌നൗവില്‍ 307 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഗൗതംബുദ്ധനഗറില്‍ 66 പേര്‍ക്കാണ് പുതുതായി രോഗം പിടിപെട്ടത്. ഇതോടെ രോഗികളുടെ എണ്ണം 4466 ആയി. ഝാന്‍സിയില്‍ 881 രോഗികളാണുള്ളത്. 

ഝാന്‍സിയില്‍ ഇന്നലെ 138 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതില്‍ 120 പേരും ഝാന്‍സി ജില്ലാ ജയിലിലെ തടവുകാരാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇത് ജയിലുകളുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു. രോഗികളല്ലാത്ത തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ അധികൃതര്‍ പരിഗണിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com