രക്ഷാബന്ധന്‍ ദിനത്തില്‍ മദ്യം നിരോധിക്കണമെന്ന് ബിജെപി എംപി; സാരി സമ്മാനിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി

താങ്കള്‍ ഇതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തിനൊപ്പം രാഖി അയച്ച് ഇക്കാര്യം ആവശ്യപ്പെട്ടാല്‍ താന്‍ സന്തോഷവാനായേനെ
രക്ഷാബന്ധന്‍ ദിനത്തില്‍ മദ്യം നിരോധിക്കണമെന്ന് ബിജെപി എംപി; സാരി സമ്മാനിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി


റായ്പൂര്‍: രക്ഷാബന്ധന്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് സമ്മാനമായി സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറിയും  രാജ്യസഭാ അംഗവുമായ സരോജ് പാണ്ഡെ. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് രാഖി അയച്ചുകൊണ്ടാണ് രക്ഷാബന്ധന്‍ ദിനത്തില്‍ എംപി സമ്മാനം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക്‌പോരിന് ഇത് കാരണമായി.

എന്നാല്‍ സമ്മാനം വേണമെന്ന എംപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയില്ല. ചത്തീസ്ഗ്ഡിലെ പരാമ്പരഗത സാരിയായ ലുഗ്ര സമ്മാനമായി നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യം നിരോധിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.  താങ്കള്‍ ഇതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, മുന്‍ മുഖ്യമനത്രി രമണ്‍ സിങിനും കത്തിനൊപ്പം രാഖി അയച്ച് ഇക്കാര്യം ആവശ്യപ്പെട്ടാല്‍ താന്‍ സന്തോഷവാനായേനെയെന്ന് ബാഗേല്‍ പറഞ്ഞു.

2018ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു കത്തിനൊപ്പം രാഖിയും ഉള്‍പ്പെടുത്തി എംപി മുഖ്യമന്ത്രിക്ക് കത്തയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com