ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചു, കടകള്‍ തുറക്കാം, വാഹനങ്ങളില്‍ യാത്രക്കാര്‍ക്കു നിയന്ത്രണമില്ല

ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചു, കടകള്‍ തുറക്കാം, വാഹനങ്ങളില്‍ യാത്രക്കാര്‍ക്കു നിയന്ത്രണമില്ല

ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചു, കടകള്‍ തുറക്കാം, വാഹനങ്ങളില്‍ യാത്രക്കാര്‍ക്കു നിയന്ത്രണമില്ല


ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചതായി മുഖ്യമന്ത്രി അരവിന്ദ കെജരിവാള്‍. ജനങ്ങളില്‍നിന്നു ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കെജരിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവുകളെല്ലാം പ്രാബല്യത്തിലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നു മുതല്‍ ഡല്‍ഹിയില്‍ എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കാം. ഓട്ടോറിക്ഷകളിലോ ഇ-റിക്ഷകളിലോ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാവില്ല. മറ്റു വാഹനങ്ങളിലും യാത്രക്കാര്‍ക്കു നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്കാണ് അടയ്ക്കുന്നത്. അതിനു ശേഷം കാര്യങ്ങള്‍ വിലയിരുത്തും. അവശ്യ സേവനങ്ങള്‍ മാത്രമാണ് അതിര്‍ത്തികളിലുടെ അനുവദിക്കുക.

വ്യവസായങ്ങളുടെ പ്രവര്‍ത്തനത്തി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുമാത്രമായിരുന്നു നേരത്തെ വ്യവസായങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നത്. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും അനുമതി നല്‍കി. സ്പാകള്‍ അടഞ്ഞുകിടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com