ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം പൈലറ്റിനെ കൊളളയടിച്ചു. കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ കവര്‍ച്ചക്കിടെ, അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ പൈലറ്റിന് പരിക്കേറ്റു. കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
ഇന്നലെയാണ് സംഭവം. ഐഐടി മേല്‍പ്പാലത്തിന് സമീപം രാത്രി ഒരുമണിയോടെയാണ് കവര്‍ച്ച നടന്നത്. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് പൈലറ്റ് ആക്രമണത്തിന് ഇരയായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുളള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ