ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ഒന്നും ഇല്ല; കേന്ദ്രസര്‍ക്കാര്‍ ചെലവുച്ചുരുക്കലിലേക്ക് നീങ്ങുന്നു

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ഒന്നും ഇല്ല; കേന്ദ്രസര്‍ക്കാര്‍ ചെലവുച്ചുരുക്കലിലേക്ക് നീങ്ങുന്നു

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനം ഏല്‍പ്പിച്ച സാമ്പത്തിക ആഘാതത്തെ തുടര്‍ന്ന് ചെലവുച്ചുരുക്കലിന്റെ ഭാഗമായാണ് നടപടി.

ചെലവുച്ചുരുക്കലിന്റെ ഭാഗമായി പുതിയ പദ്ധതികളുടെ അപേക്ഷകള്‍ അയക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ മറ്റു മന്ത്രാലയങ്ങളോട് ധനമന്ത്രാലയം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ നിന്നു മാത്രമേ പണം ചെലവഴിക്കാന്‍ അനുവദിക്കൂ. കൂടാതെ കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് തിരിച്ചുകയറാന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയും പരിഗണിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുനിക്ഷേപത്തിന് കൂടുതല്‍ പ്രാധാന്യം വന്നിരിക്കുകയാണ്.എന്നാല്‍ ഇത് യുക്തിപൂര്‍വ്വമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ധനമന്ത്രാലയവൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com