മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് ; മദ്രാസ് ഹൈക്കോടതി അടച്ചു

അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കും
മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് ; മദ്രാസ് ഹൈക്കോടതി അടച്ചു

ചെന്നൈ : മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി കെട്ടിടം അടച്ചു. മുതിര്‍ന്ന ഏഴു ജഡ്ജിമാരുടെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ഭാവിനടപടികള്‍ ചര്‍ച്ച ചെയ്തു.

ഇതിന് ശേഷമാണ് കോടതി അടച്ചിടാന്‍ തീരുമാനിച്ചത്. അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കും. രണ്ട് ഡിവിഷന്‍ ബെഞ്ചിനെയും നാല് സിംഗിള്‍ ബെഞ്ചിനെയും ഇതിനായി ചുമതലപ്പെടുത്തി.

നിയോഗിക്കപ്പെട്ട ജഡ്ജിമാര്‍ ഔദ്യോഗിക വസതിയിലെ ചേംബറിലിരുന്നായും വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുക. ഹൈക്കോടതിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.

ജഡ്ജിമാര്‍ക്ക് പുറമെ, അവരുടെ സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ  കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com