ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 2000 ലേറെ പേര്‍ ? ; ഞെട്ടിക്കുന്ന കണക്കുമായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍

ഡല്‍ഹി സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്ക് പറയുന്നത് സംസ്ഥാനത്ത് ഇതുവരെ 984 പേര്‍ മരിച്ചു എന്നാണ്
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 2000 ലേറെ പേര്‍ ? ; ഞെട്ടിക്കുന്ന കണക്കുമായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2000 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ വിവിധ ശ്മശാനങ്ങളിലായി കോവിഡ് മൂലം മരിച്ച 2098 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായാണ് കണക്കുകള്‍ പുറത്തുവന്നത്. തങ്ങളുടെ അധീനതയിലുള്ള വിവിധ ശ്മശാനങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളുടെ ഇരട്ടിയിലേറെയാണ് ഈ കണക്ക്. ഡല്‍ഹി സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്ക് പറയുന്നത് സംസ്ഥാനത്ത് ഇതുവരെ 984 പേര്‍ മരിച്ചു എന്നാണ്. ഇത് തള്ളിയാണ് ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ കണക്കുകള്‍.

സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോവിഡ് ബാധിച്ച് മരിച്ച 1080 മൃതദേഹങ്ങളും നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 976 മൃതദേഹങ്ങളും ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 42 മൃതദേഹങ്ങളും സംസ്‌കരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 32,810 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com