സെക്കന്‍ഡുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം ചെരിഞ്ഞു, നേരെ കനാലിലേക്ക് (വീഡിയോ)

സെക്കന്‍ഡുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം ചെരിഞ്ഞു, നേരെ കനാലിലേക്ക് 
സെക്കന്‍ഡുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം ചെരിഞ്ഞു, നേരെ കനാലിലേക്ക് (വീഡിയോ)

കൊല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം കനാലില്‍ തകര്‍ന്നു വീണു. പശ്ചിമ ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലുള്ള നിസ്ചിന്ദപുര്‍ ഗ്രാമത്തിലാണ് സംഭവം. കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കപ്പെടുന്നുണ്ട്. കെട്ടിടം ചെരിഞ്ഞ് ഏതാണ്ട് 30 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് നിലംപൊത്തിയത്. 

സംസ്ഥാന ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനലാലിലേക്കാണ് കെട്ടിടം വീണത്. ഈ കനാലിന്റെ വക്കിലായിരുന്നു കെട്ടിടം. ദിവസങ്ങള്‍ക്ക് മുന്‍പ് കനാല്‍ വൃത്തിയാക്കിയിരുന്നു. ഈസമയത്ത് കെട്ടിടത്തിന്റെ അടിത്തറ ഇളകിയതായി ആരോപണമുണ്ടായിരുന്നു. ഇതിന് ശേഷം കെട്ടിടത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടതായും പരക്കേ വിമര്‍ശനമുയര്‍ന്നിരുന്നു. 

കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങള്‍ ബംഗാളില്‍ പെയ്തത്. കനാല്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി മണ്ണെടുത്തത് കെട്ടിടത്തിന്റെ അടിത്തറയെ സാരമായി ബാധിച്ചു. ഇതോടെ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ച് കെട്ടിടം അപകടാവസ്ഥയിലായിരുന്നു. പിന്നാലെയാണ് ഇടിഞ്ഞു പൊളിഞ്ഞ് വീണത്. സംഭവത്തില്‍ ആളപയാമില്ല.  

വീഡിയോ കടപ്പാട്: എബിപി ന്യൂസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com