വാടകയ്ക്ക് വിളിച്ച ഓട്ടോ ഡ്രൈവര്‍ വില്ലനായി; മോഷണ ശ്രമം ചെറുത്തു; കത്തിക്കുത്തില്‍ കുടിയേറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

വാടകയ്ക്ക് വിളിച്ച ഓട്ടോ ഡ്രൈവര്‍ വില്ലനായി; മോഷണ ശ്രമം ചെറുത്തു; കത്തിക്കുത്തില്‍ കുടിയേറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് ദാരുണ സംഭവം. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയായ അര്‍ബാസ് (22) ആണ് മരിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് തൊഴിലാളി അക്രമിയുടെ കൊലക്കത്തിക്കിരയായതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- അര്‍ബാസും സുഹൃത്ത് നൗമാനും ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്വദേശത്ത് പോകാന്‍ സാധിക്കാതെ മധ്യപ്രദേശില്‍ തന്നെയായിരുന്നു. ഇരുവരും കഴിഞ്ഞ ദിവസം രേവയില്‍ നിന്ന് സത്‌നയിലേക്ക് നടന്ന് പോകുകയായിരുന്നു.

ഈ സമയത്ത് അതുവഴി വന്ന ഒരു ഓട്ടോയില്‍ കയറി ഇരുവരും യാത്ര തുടര്‍ന്നു.  ഓട്ടോ ഡ്രൈവറാണ് ഇരുവരേയും കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ഇത് ചെറുക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ അര്‍ബാസിനെ കുത്തിക്കൊലപ്പെടുത്തി. അതിനിടെ നൗമാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് വ്യക്തമാക്കി. ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com