മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെല്‍പ്പ്‌ലൈന്‍ ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കോവിഡ് ; രോഗബാധിതരുടെ എണ്ണത്തില്‍ യുപി അഞ്ചാമത്

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ രാജസ്ഥാനെ പിന്തള്ളി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെല്‍പ്പ്‌ലൈന്‍ ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കോവിഡ് ; രോഗബാധിതരുടെ എണ്ണത്തില്‍ യുപി അഞ്ചാമത്


ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോവിഡ് ഹെല്‍പ്പ്‌ലൈന്‍ ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു. ഹെല്‍പ്പ്‌ലൈന്‍ ഓഫീസില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു ദിവസം മുമ്പായിരുന്നു എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ രാജസ്ഥാനെ പിന്തള്ളി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. സംസ്ഥാനത്ത് 13,615 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 399 പേര്‍ മരിച്ചു. 8268 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും യു പി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് വ്യാപന നിരക്കില്‍ യുപിക്ക് മുന്നിലുള്ളത്. സ്ഥിതി ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,10,744 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4128 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com