സൂം, ടിക് ടോക്ക്, ഷെയര്‍ ഇറ്റ്..., 55 ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്റലിജന്‍സ് ശുപാര്‍ശ, റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കേ, ചൈനയുമായി ബന്ധമുളള 55 മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാന്‍ ഇന്റലിജന്‍സ്  ശുപാര്‍ശ ചെയ്തതായി സൂചന
സൂം, ടിക് ടോക്ക്, ഷെയര്‍ ഇറ്റ്..., 55 ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്റലിജന്‍സ് ശുപാര്‍ശ, റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കേ, ചൈനയുമായി ബന്ധമുളള 55 മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാന്‍ ഇന്റലിജന്‍സ്  ശുപാര്‍ശ ചെയ്തതായി സൂചന. സൂം, ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ് തുടങ്ങി ജനപ്രിയമായ ആപ്പുകളുടെ ഉപയോഗം നിര്‍ത്താന്‍ ജനങ്ങളെ സര്‍ക്കാര്‍ ഉപദേശിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയുമായി ബന്ധമുളള 55 ആപ്പുകളുടെ ഉപയോഗം സുരക്ഷിതമല്ല. ഇന്ത്യയില്‍ നിന്ന് വലിയതോതിലുളള ഡേറ്റ പുറത്തേയ്ക്ക് ചോരുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. അതിനാല്‍ ഈ ആപ്പുകള്‍ നിരോധിക്കണമെന്ന് ഇന്റലിജന്‍സ് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ ശുപാര്‍ശ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയേറ്റ് പിന്തുണച്ചു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആപല്‍ക്കരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഏപ്രിലില്‍ സൂമിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സെര്‍ട്ട് നിര്‍ദേശിച്ചത് വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൂം ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദേശം. ഇന്ത്യയെ പോലെ തന്നെ മറ്റു ചില രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com