പ്രചരിക്കുന്നത് അഭ്യൂഹം ; രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മോദി

ലി മെഡിസിന്‍ ചികിത്സാ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് ഇനി ശ്രദ്ധിക്കേണ്ടതെന്ന് പ്രധാനമന്ത്രി
പ്രചരിക്കുന്നത് അഭ്യൂഹം ; രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മോദി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നത് അഭ്യൂഹം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് രോഗ മുക്തി നിരക്ക് കൂടുതലാണ്. രോഗത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടം രോഗ വ്യാപനം കുറച്ചു.ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ രണ്ടാംദിനം പ്രധാനമന്ത്രി പറഞ്ഞു.  രാജ്യത്ത് ടെലി മെഡിസിന്‍ ചികിത്സാ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് ഇനി ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളാണ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പതിനായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പേര്‍ രോഗ ബാധിതരായി. മരണം പതിനൊന്നായിരത്തി തൊള്ളായിരത്തി മൂന്നായി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com