ഒറ്റദിനത്തില്‍ 13,586പേര്‍ക്ക് കോവിഡ്; ഏറ്റവും വലിയ വര്‍ദ്ധന,336മരണം

3,80,532പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 13,586പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരുദിവസത്തിനുള്ളില്‍ കോവിഡ് ബാധിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,80,532പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,63,248പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,04711പേര്‍ രോഗമുക്തരായി. 12573പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 3,725പേര്‍ക്കാണ് േേരാഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തെ റെക്കോര്‍ഡ് വര്‍ദ്ധനയാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ 1,20,504 ആയി.സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 5,751 പേരാണ്. ഇതുവരെ രോഗമുക്തിനേടിയത് 60, 838 പേരാണ്.

തമിഴ്‌നാട്ടില്‍ 52,334പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,068പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 28,641പേര്‍ രോഗമുക്തരായി. 625പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 49,979പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 21,341പേര്‍ രോഗമുക്തരായപ്പോള്‍ 1,969പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com