ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി

പനി കുറഞ്ഞതായും, എങ്കിലും 24 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ പനി കുറഞ്ഞതായും, എങ്കിലും 24 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സത്യേന്ദര്‍ ജെയിന്റെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് സത്യേന്ദ്രര്‍ ജെയിനിനെ ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ നിന്നും സാകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂമോണിയ മൂര്‍ച്ഛിച്ചതോടെയാണ് സത്യന്ദര്‍ ജെയിനിന്റെ ആരോഗ്യനില വീണ്ടും വഷളായത്.

പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സത്യേന്ദ്രര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച വീണ്ടും പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ജെയിനിന്റെ അഭാവത്തില്‍ ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൈമാറിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com