സൂര്യ ഗ്രഹണം കൊറോണ വൈറസിനെ കൊല്ലുമോ? ഇന്ത്യക്കാരുടെ ആകാംക്ഷ! സത്യമിതാണെന്ന് ശാസ്ത്ര ലോകം

സൂര്യ ഗ്രഹണം കൊറോണ വൈറസിനെ കൊല്ലുമോ? ഇന്ത്യക്കാരുടെ ആകാംക്ഷ! സത്യമിതാണെന്ന് ശാസ്ത്ര ലോകം
സൂര്യ ഗ്രഹണം കൊറോണ വൈറസിനെ കൊല്ലുമോ? ഇന്ത്യക്കാരുടെ ആകാംക്ഷ! സത്യമിതാണെന്ന് ശാസ്ത്ര ലോകം

ചെന്നൈ: ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂണ്‍ 21 ഞായറാഴ്ച നടക്കും. ലോകം കോവിഡ് 19ന്റെ ഭീതിയില്‍ നില്‍ക്കെയാണ് ഇത്തവണ ഗ്രഹണം ദൃശ്യമാകുന്നത്. രാജ്യത്ത് എല്ലായിടത്തും വ്യത്യസ്ത തോതില്‍ ഈ ഗ്രഹണം ദൃശ്യമാവും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാവും കാണാനാവുക.

ഇന്ത്യയിലെ മിക്കവരുടേയും മനസുകളില്‍ ഒരു ചോദ്യമായിരിക്കും ഇപ്പോള്‍ ഉയരുന്നത്. സൂര്യ ഗ്രഹണം കൊറോണ വൈറസിനെ നശിപ്പിക്കുമോ? ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഇക്കാര്യം അന്വേഷിച്ച് വ്യാപകമായി സെര്‍ച്ച് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വരുന്നുണ്ട്.

സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യ ഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഗ്രഹണ സമയത്ത് സൂര്യ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ശാസ്ത്രം പറയുന്നുണ്ട്.

എന്നാല്‍ കൊറോണ വൈറസുമായി സൂര്യ ഗ്രഹണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ശാസ്ത്ര ലോകം നല്‍കുന്ന ഉത്തരം. 2019 ഡിസംബര്‍ 26നുണ്ടായ സൂര്യ ഗ്രഹണത്തിന് പിന്നാലെയാണ് കൊറോണ വൈറസ് വ്യാപനമുണ്ടായത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈയൊരു വാദത്തിന് ശാസ്ത്രീയ ബലമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൊറോണ വൈറസും സൂര്യ ഗ്രഹണവും തമ്മിലുള്ള ആകെ ബന്ധം സൂര്യന്‍ മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1986ലാണ് 'കൊറോണ വൈറസ്' എന്ന പദം വന്നത്. മൈക്രോസ്‌കോപ്പിലൂടെ ശാസ്ത്രജ്ഞര്‍ നോക്കിയ സമയത്ത് സൗര ഗ്രഹത്തിന്റെ മാതൃകയിലാണ് അവര്‍ വൈറസിനെ കണ്ടത്. ഇതോടെയാണ് കൊറോണ എന്ന പദം അവര്‍ സ്വീകരിക്കുന്നത്. കൊറോണ എന്നാല്‍ (ക്രൗണ്‍) കിരീടം എന്ന അര്‍ഥത്തിലാണ് ശാസ്ത്രജ്ഞര്‍ പേര് കണ്ടെത്തിയത്. സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന സൂര്യനു ചുറ്റുമുള്ള വാതകങ്ങളുടെ ശോഭയുള്ള വട്ടം കിരീടം പോലെ കാണുന്നതാണ് കൊറോണ എന്ന പേരുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന ആകെയുള്ള ബന്ധം.

സമാന നിരീക്ഷണമാണ് നാസയും പങ്കിടുന്നത്. സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറം ഭാഗമാണ് സൂര്യന്റെ കൊറോണ (ക്രൗണ്‍). സൂര്യന്റെ ഉപരിതലത്തിലെ പ്രകാശത്താല്‍ ഇത് മറഞ്ഞിരിക്കും. വലയ സൂര്യ ഗ്രഹണ സമയത്ത് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ ഈ കൊറോണ (ക്രൗണ്‍) കാണാന്‍ സാധിക്കുമെന്നും നാസ വ്യക്തമാക്കുന്നു.

ചൂടുള്ള അന്തരീക്ഷത്തില്‍ കൊറോണ വൈറസ് നിലനില്‍ക്കില്ലെന്ന വാദം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വെറും കെട്ടുകഥ മാത്രമാണെന്ന് പറഞ്ഞ് ലോകാരോഗ്യ സംഘടന ഈ വാദം തള്ളിക്കളയുകയായിരുന്നു.

ചൂടുള്ള അന്തരീക്ഷമോ, സൂര്യ ഗ്രഹണമോ ഒന്നും കൊറോണ വൈറസിനെ കൊല്ലില്ല. കൈ 20 സെക്കന്‍ഡ് നേരം ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുക, ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, മാസ്‌ക് ധരിക്കുക, സമ്പര്‍ക്കം ഒഴിവാക്കുക. ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നത് മാത്രമാണ് നിലവില്‍ അവ ശരീരത്തെ ബാധിക്കാതിരിക്കാന്‍ നാം ചെയ്യേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com