പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് 50,000 വെന്റിലേറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കും; ഇടപെടലുമായി പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് 50000 വെന്റിലേറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ പദ്ധതി
പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് 50,000 വെന്റിലേറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കും; ഇടപെടലുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് 50000 വെന്റിലേറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ പദ്ധതി. പദ്ധതി അനുസരിച്ച് നിലവില്‍ 2923 വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതില്‍ 1340 വെന്റിലേറ്ററുകള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയ്ക്കാണ് ആദ്യഘട്ട വിതരണത്തില്‍ പ്രാധാന്യം നല്‍കിയത്. 275 വെന്റിലേറ്ററുകളാണ് ലഭ്യമാക്കിയത്. ഡല്‍ഹി 275, ഗുജറാത്ത് 175, ബീഹാര്‍ 100, കര്‍ണാടക 90, രാജസ്ഥാന്‍ 75 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത വെന്റിലേറ്ററുകളുടെ കണക്ക്. 

മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം വില്‍പ്പനക്കാര്‍ക്കായി പ്രത്യേക നിര്‍ദേശം നല്‍കി.ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നതിന് മുന്‍പ് ഉത്പന്നങ്ങള്‍ എല്ലാം ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലെയിസില്‍ രജിസ്റ്റര്‍ ചെയ്യണം. തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാപ്പിക്കുന്നതിന് വാണിജ്യമന്ത്രാലയം രൂപം നല്‍കിയ പ്രത്യേക സംവിധാനമാണ് ജിഇഎം.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4.40 ലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 15000 ത്തോളം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.മരണസംഖ്യ 14000 കടന്നിരിക്കുകയാണ്.1,78,014 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com