തെറ്റ് തിരുത്താന്‍ അപേക്ഷിച്ചു, കിട്ടിയത് നായയുടെ പടമുളള വോട്ടര്‍ ഐഡി; ഇത് അന്തിമമല്ലെന്ന് അധികൃതര്‍

സ്വന്തം ഫോട്ടോയ്ക്ക് പകരം നായയുടെ പടം വെച്ച്  വോട്ടര്‍ ഐഡി കാര്‍ഡ് നല്‍കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം
തെറ്റ് തിരുത്താന്‍ അപേക്ഷിച്ചു, കിട്ടിയത് നായയുടെ പടമുളള വോട്ടര്‍ ഐഡി; ഇത് അന്തിമമല്ലെന്ന് അധികൃതര്‍

കൊല്‍ക്കത്ത: സ്വന്തം ഫോട്ടോയ്ക്ക് പകരം നായയുടെ പടം വെച്ച്  വോട്ടര്‍ ഐഡി കാര്‍ഡ് നല്‍കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം. വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ച ബംഗാള്‍ സ്വദേശി സുനില്‍ കര്‍മാക്കറിനാണ് ഈ ദുര്‍വിധി. 

മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍കുമാര്‍ ആദ്യമുണ്ടായിരുന്ന ഐ ഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് അപേക്ഷിച്ചത്. ഇത് പ്രകാരം ബുധനാഴ്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ചു. ഐഡി കാര്‍ഡ് വാങ്ങാനെത്തിയ സുനില്‍കുമാര്‍ കണ്ടത് കാര്‍ഡില്‍ തന്റെ ഫോട്ടോയ്ക്ക് പകരം അച്ചടിച്ച് വന്നത് നായയുടെ പടമാണ്. 

കാര്‍ഡ് തരുമ്പോള്‍ ഓഫീസര്‍ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ല. തന്റെ അഭിമാനം വെച്ചുള്ള കളിയാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ പരാതി നല്‍കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. 

അതേസമയം ഇപ്പോള്‍ നല്‍കിയത് അന്തിമവോട്ടര്‍ ഐഡി അല്ലെന്നാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പറയുന്നത്. സുനില്‍ കര്‍മാര്‍ക്കറിന് പുതിയ കാര്‍ഡ് അനുവദിക്കും. കാര്‍ഡില്‍ നായയുടെ പടം വന്നത് തെറ്റാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്നുചേര്‍ന്ന തെറ്റാവാം ഇതെന്നും ഓഫീസര്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com