ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തി ടിക് ടോക്ക് വിഡിയോ; നവവരന് ദാരുണാന്ത്യം 

ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത സംഭവം നടന്നത്
ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തി ടിക് ടോക്ക് വിഡിയോ; നവവരന് ദാരുണാന്ത്യം 

മുസാഫര്‍നഗര്‍: ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തി ടിക് ടോക്ക് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം. 23കാരനായ കപില്‍ എന്ന യുവാവാണ് മരിച്ചത്. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് ഈ അപ്രതീക്ഷിത സംഭവം നടന്നത്. 

രണ്ട് മാസം മുന്‍പാണ് കപിലിന്റെ വിവാഹം നടന്നത്. വളരെ വേഗത്തില്‍ ട്രാക്ടര്‍ ഓടിച്ച് മുന്‍വശത്തെ വീലുകള്‍ പൊക്കാനായിരുന്നു കപിലിന്റെ ശ്രമം. മറ്റൊരു സുഹൃത്ത് ഇതിന്റെ വിഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അഭ്യാസപ്രകടനത്തിനിടയില്‍ കപിലിന് സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടു. ഇതോടെയാണ് അപകടം സംഭവിച്ചത്. 

പൊലീസില്‍ വിവരമറിയിക്കാതെയാണ് യുവാവിന്റെ സംസ്‌കാരം നടത്തിയതെന്നും സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ മുസാഫര്‍നഗറില്‍ ഇത് രണ്ടാമത്തെ ടിക് ടോക്ക് മരണമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com