മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ്  ; ​ഗവർണറുടെ ഉത്തരവ്; കമൽനാഥ് സർക്കാരിന് നിർണായകം

ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് 22 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വെ​ച്ച​തോടെയാണ് ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​ർ പ്രതിസന്ധിയിലായത്
മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ്  ; ​ഗവർണറുടെ ഉത്തരവ്; കമൽനാഥ് സർക്കാരിന് നിർണായകം

ഭോ​പ്പാ​ൽ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേരിടുന്ന മ​ധ്യ​പ്ര​ദേ​ശി​ൽ നാളെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. കോൺ​ഗ്രസ് സർക്കാരിനോട് നാളെ വിശ്വാസ വോട്ട് തേടാൻ ​ഗവർണർ ലാൽജി ടണ്ഠൻ ആവശ്യപ്പെട്ടു. സ്പീക്കർ നർമദ പ്രസാദ് പ്രജാപതിയോടാണ് ​ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടത്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് 22 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വെ​ച്ച​തോടെയാണ് ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​ർ പ്രതിസന്ധിയിലായത്. 

നാളെ രാവിലെ 11 ന് ​ഗവർണറുടെ പ്രസം​ഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ​ഗവർണർ സ്പീക്കർക്ക് നിർദേശം നൽകി. എംഎൽഎമാർ ബട്ടൺ പ്രസ്സ് ചെയ്തുകൊണ്ടുള്ള വോട്ടെടുപ്പാണ് നടത്തേണ്ടത്.  മറ്റു രീതികൾ സ്വീകാര്യമല്ല. വോട്ടെടുപ്പ് നടപടികൾ നാളെത്തന്നെ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കണമെന്ന് ​ഗവർണർ നിർദേശം നൽകി. 

വിശ്വാസ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തണം. വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കുകയോ, വൈകിക്കുകയോ, സസ്പെൻഡ് ചെയ്യുകയോ ചെയ്യരുതെന്നും ​ഗവർണർ ഉത്തരവ് നൽകിയിട്ടുണ്ട്. ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന ആറ് മന്ത്രിമാരുടെ രാജി സ്പീക്കർ ഇന്നലെ സ്വീകരിച്ചിരുന്നു. വിമത എംഎൽഎമാരുടെ രാജി കൂടി സ്പീക്കർ സ്വീകരിച്ചാൽ കമൽനാഥ് സർക്കാർ സഭയിൽ ന്യൂനപക്ഷമാകും. 

ഇതോടെ 107 എംഎൽഎമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും. സർക്കാർ നിലനിർത്താൻ കമൽനാഥും കോൺ​ഗ്രസും എല്ലാ അടവുകളും പ്രയോ​ഗിക്കുകയാണ്. വിമത പക്ഷത്തുള്ള എംഎൽഎമാർക്ക് മന്ത്രി പദവി അടക്കമുള്ള വാ​ഗ്ദാനങ്ങളാണ് കമൽനാഥ് മുന്നോട്ടുവെച്ചിട്ടുള്ളത്. വി​ശ്വാ​സ വോ​ട്ടെ​ടുപ്പ് നി​ഷ്പ്ര​യാ​സം മ​റി​ക​ട​ക്കാ​നാകുമെന്ന് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത പ്ര​ഹ​രം സ​മ്മാ​നി​ച്ച് സി​ന്ധ്യ കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ൽ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com