'രാജ്യം കേഴുമ്പോള്‍ രാമായണം കണ്ടിരിക്കുന്നു'; കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് എതിരെ വ്യാപക വിമര്‍ശനം, കടുത്തപ്പോള്‍ ട്വീറ്റ് മുക്കി

രാജ്യം കോവിഡ് വ്യാപന ഭീതിയില്‍ കഴിയുമ്പോള്‍ വീട്ടിലിരുന്ന് രാമായണം സീരിയല്‍ കണ്ട കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് എതിരെ രൂക്ഷ വിമര്‍ശനം.
'രാജ്യം കേഴുമ്പോള്‍ രാമായണം കണ്ടിരിക്കുന്നു'; കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് എതിരെ വ്യാപക വിമര്‍ശനം, കടുത്തപ്പോള്‍ ട്വീറ്റ് മുക്കി

രാജ്യം കോവിഡ് വ്യാപന ഭീതിയില്‍ കഴിയുമ്പോള്‍ വീട്ടിലിരുന്ന് രാമായണം സീരിയല്‍ കണ്ട കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് എതിരെ രൂക്ഷ വിമര്‍ശനം. കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ, മന്ത്രി ട്വീറ്റ് ഡിലീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് നിന്ന് കൂട്ട പലായനങ്ങള്‍ നടക്കുമ്പോള്‍ മന്ത്രി രാമായണം കണ്ട് രസിക്കുന്നു എന്നായിരുന്നു വിമര്‍ശനം. 

ഞാന്‍ രാമായണം കാണുകയാണ്, നിങ്ങളോ?  എന്നായിരുന്നു ജാവഡേക്കറിന്റെ ട്വീറ്റ്. പ്രധാമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടെ മെന്‍ഷന്‍ ചെയ്തായിരുന്നു ടട്വീറ്റ്. 

ജനങ്ങള്‍ ഭയത്തില്‍ പലായനം ചെയ്യുമ്പോഴും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും മന്ത്രി സീരിയല്‍ കണ്ടിരിക്കുന്നു എന്ന് വിമര്‍ശിക്കുന്നവര്‍ പറയുന്നു.നേരത്തെ ലോക്ക്ഡൗണിന്റെ ഭാഗമായി ദൂരദര്‍ശന്‍ മഹാഭാരതം, രാമായണം സീരിയലുകള്‍ വീണ്ടും ടെലികാസറ്റ് ചെയ്യാന്‍ ആരംഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com