രാജ്യത്ത് കോവിഡ് ബാധിതര്‍ 40,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 83 പേര്‍; 2487 പുതിയ കേസുകള്‍; മരണസംഖ്യ 1306 ആയി

ഇതുവരെ 40,263 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2487 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
രാജ്യത്ത് കോവിഡ് ബാധിതര്‍ 40,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 83 പേര്‍; 2487 പുതിയ കേസുകള്‍; മരണസംഖ്യ 1306 ആയി


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇതുവരെ 40,263 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2487 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്താകെ മരണം 1306 ആയി. 

ഡല്‍ഹിയില്‍ 25 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജമാമസ്ജിദ് മേഖലയില്‍ പൊലീസുകാര്‍ക്കൊപ്പം സുരക്ഷാ ചുമതലയുണ്ടായിരുന്ന ബിഎസ്എഫുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 126ാം ബറ്റാലിയനിലുള്ള ജവാന്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ  42 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൊറോണ വൈറസ് ബാധിതരായി. ഉയര്‍ന്ന് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച സാഹചര്യത്തില്‍സിആര്‍പിഎഫ് ആസ്ഥാനവും താത്കാലികമായി അടച്ചിരുന്നു. അണുവിമുക്തമാക്കിയ ശേഷം ചൊവ്വാഴ്ച മാത്രമെ ആസ്ഥാനം തുറക്കുകയുള്ളു.

അതേസമയം ഡല്‍ഹിയില്‍ ഹോട്ട്് സ്‌പോട്ടുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. 110 ഹോട്ട്‌സ്‌പോട്ടുകള്‍ 90 ആയി ചുരുങ്ങി. എന്നാലും ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കെജരിവാള്‍ പറഞ്ഞു. വിവാഹചടങ്ങുകളില്‍ 50 ആളുകളില്‍ കുടുതല്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com