ലോക്ക്ഡൗണ്‍ ലംഘിച്ചതിന് യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് ഡാന്‍സ് കളിപ്പിച്ച് പൊലീസ്; സസ്‌പെന്‍ഷന്‍

നര്‍ത്തകി സപ്ന ചൗധരിയുടെ പാട്ടിനൊപ്പമാണ് യുവാവിനെക്കൊണ്ട് നൃത്തം ചെയ്യിച്ചത്.
ലോക്ക്ഡൗണ്‍ ലംഘിച്ചതിന് യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് ഡാന്‍സ് കളിപ്പിച്ച് പൊലീസ്; സസ്‌പെന്‍ഷന്‍

ലോക്ക്ഡൗണ്‍ ലംഘിച്ച യുവാവിനെ സ്റ്റേഷനില്‍ ഡാന്‍സ് കളിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‌ സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഇട്ടാവാ പൊലീസാണ് യുവാവിനോട് മോശമായി പെരുമാറിയത്. നര്‍ത്തകി സപ്ന ചൗധരിയുടെ പാട്ടിനൊപ്പമാണ് യുവാവിനെക്കൊണ്ട് നൃത്തം ചെയ്യിച്ചത്. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്റ്റേഷനിലെ ചുമതലക്കാരനെ സസ്‌പെന്റ് ചെയ്തത്. യുവാവിന്റെ നൃത്തം ആസ്വദിക്കുന്ന പൊലീസുകാരെയും ലാത്തി കൊണ്ട് തല്ലുന്ന പൊലീസുകാരനെയും ദൃശ്യത്തില്‍ കാണാം. 

പൊലീസ് നടപടിക്ക് എതിരെ സമാജ്‌വാദി പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശ് പൊലീസിന്റെ ക്രൂരമുഖം ഒന്നുകൂടി തെളിയിക്കപ്പെട്ടുവെന്ന് വീഡിയോ ഷെയര്‍ ചെയ്തതുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി ട്വിറ്ററില്‍ ആരോപിച്ചു. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന യുവാവിനെയാണ് പൊലീസ് ഉപദ്രവിച്ചത് എന്നാണ് സമാജ്‌വാദി പാര്‍ട്ടി ആരോപിക്കുന്നത്. 

ലോക്ക്ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസിനെ മൂര്‍ച്ചയുള്ള ആയുധം വെച്ച് യുവാവ് ആക്രമിച്ചതിനാലാണ് സ്റ്റേഷനിലെത്തിച്ചത് എന്നാണ് ഡിജിപി ഓഫീസ് നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com