സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കും; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി

സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കും; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി
സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കും; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ജനങ്ങൾ സാമൂഹിക അകലം പാലിക്കാത്ത ഇടങ്ങളിലെ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ തിങ്കളാഴ്ച മുതൽ മദ്യ വിൽപന ശാലകളിൽ ജനങ്ങൾ കൂട്ടംകൂടി തിരക്ക് വർധിച്ച വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാൾ മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. 

ചില കടകളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കാത്തത് ദുഃഖകരമാണെന്നും നമ്മൾ എല്ലാവരും ഉത്തരവാദിത്വമുള്ള പൗരൻമാരായി പെരുമാറണമെന്നും കെജ്‌രിവാൾ പറഞ്ഞു. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ അപകട സാധ്യത വിളിച്ചുവരുത്തുന്നത് ജനങ്ങൾ ഒഴിവാക്കണം. കടകളൊന്നും തന്നെ അടയ്ക്കാൻ പോകുന്നില്ല. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ സർക്കാർ കർശന നടപടി സ്വീകരിക്കും. 

കടകൾക്ക് മുൻപിൽ ഇനിയും സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ സർക്കാർ അവ സീൽ ചെയ്യുമെന്ന് കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിനെ നമുക്ക് പരാജയപ്പെടുത്തണം. അതിനായി എല്ലാവരും സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും മാസ്ക് ധരിക്കുകയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണമെന്നും കെജ്‌രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com