അവരാണ് മാതൃക, രാജ്യം അവരെക്കണ്ടു പഠിക്കണം; കോവിഡ് പ്രതിരോധത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ പുകഴ്ത്തി കേന്ദ്രമന്ത്രി

സിക്കിമില്‍ ഒരു കോവിഡ് പോസിറ്റീവ് കേസുപോലും റിപ്പേര്‍ട്ട് ചെയ്തിട്ടില്ല. എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ചും കോവിഡ് മുക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അവരാണ് മാതൃക, രാജ്യം അവരെക്കണ്ടു പഠിക്കണം; കോവിഡ് പ്രതിരോധത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ പുകഴ്ത്തി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പാരമ്പര്യമായി തന്നെ അച്ചടക്കം പാലിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോവിഡ് 19നെതിരായുള്ള പോരാട്ടത്തില്‍ മാതൃകയാണെന്നും മറ്റു സംസ്ഥാനങ്ങള്‍ ഇത് മാതൃകയാക്കണമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സിക്കിം, അരുണാചല്‍ പ്രദേശ്, മിസോറം, മണിപ്പൂര്‍, മേഖാലയ, നാഗാലാന്റ്, ത്രിപുര, അസം സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അതേപടി പാലിച്ചെന്നും മന്ത്രി പ്രശംസിച്ചു. 

പാരമ്പര്യപരമായും ജീവിത ശൈലികൊണ്ടും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അച്ചടക്കമുള്ളവരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അതേപോലെ നടപ്പാക്കാന്‍ കഴിഞ്ഞത്. 

മോദി സര്‍ക്കാരിന്റെ ആറുവര്‍ഷത്തെ ഭരണത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ വികസിതമായെന്നും മന്ത്രി അവകാശപ്പെട്ടു. 

സിക്കിമില്‍ ഒരു കോവിഡ് പോസിറ്റീവ് കേസുപോലും റിപ്പേര്‍ട്ട് ചെയ്തിട്ടില്ല. എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ചും കോവിഡ് മുക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഒത്തൊരുമിച്ചുള്ള സഹകരണം കാരണമാണ് കോവിഡ് വ്യാപനം തടയാന്‍ സാധിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കൃത്യമായ നിരീക്ഷണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രശ്‌നങ്ങളെ ശാസ്ത്രീയമായി നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചതുകൊണ്ടാണ് എല്ലായിടത്തും അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com