രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഇന്നുമുതല്‍ ; ആദ്യ ട്രെയിന്‍ ഹൗറയിലേക്ക് ; കേരളത്തിലേക്ക് ആദ്യസര്‍വീസ് നാളെ

ന്യൂഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ കൊങ്കണ്‍ വഴിയാണ് ട്രെയിന്‍ ഓടുക. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തിച്ചേരും
രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഇന്നുമുതല്‍ ; ആദ്യ ട്രെയിന്‍ ഹൗറയിലേക്ക് ; കേരളത്തിലേക്ക് ആദ്യസര്‍വീസ് നാളെ

ന്യൂഡല്‍ഹി : ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്കുള്ള 15 ജോഡി എസി ട്രെയിനുകളാണ് സര്‍വീസ് തുടങ്ങുന്നത്. ആദ്യ ട്രെയിന്‍ ഇന്ന് വൈകീട്ട് പശ്ചമബംഗാളിലെ ഹൗറയിലേക്കാണ്.

കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെയാണ് പുറപ്പെടുക. രാവിലെ 11.25 നാണ് ട്രെയിന്‍ പുറപ്പെടുക. ന്യൂഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ കൊങ്കണ്‍ വഴിയാണ് ട്രെയിന്‍ ഓടുക. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച പുറപ്പെടും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ്.

ടിക്കറ്റ് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി മാത്രമാണഅ ലഭിക്കുക. തിങ്കളാഴ്ച വൈകിട്ട് നാലിനു ബുക്കിങ് തുടങ്ങുമെന്ന് അറിയിച്ചെങ്കിലും രണ്ടു മണിക്കൂര്‍ വൈകിയാണ് സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഇനി ഏഴു ദിവസം മുമ്പുമുതല്‍ റിസര്‍വ്‌ചെയ്യാം. ട്രെയിന്‍ പുറപ്പെടുന്നതിനു 24 മണിക്കൂര്‍ മുമ്പ് ബുക്കിങ് അവസാനിപ്പിക്കും. ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല.

സീറ്റ് ഉറപ്പാക്കിയ ടിക്കറ്റുള്ളവരെ മാത്രമേ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. യാത്രക്കാരന് സ്‌റ്റേഷനിലേക്ക് വരാനും സ്‌റ്റേഷനില്‍ നിന്ന് പോകാനുമുള്ള വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ടിക്കറ്റ്  രേഖയായി ഉപയോഗിക്കാം. ട്രെയിന് കേരളത്തില്‍ അവസാന സ്റ്റോപ്പായ തിരുവനന്തപുരത്തിന് പുറമെ രണ്ട് സ്റ്റോപ്പുകല്‍ മാത്രമാണ് ഉണ്ടാകുക. എറണാകുളം ജങ്ഷന്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് കേരളത്തില്‍ ട്രെയിന്‍ നിര്‍ത്തുക.  മറ്റു സ്‌റ്റോപ്പുകള്‍- മംഗളുരു, മഡ്ഗാവ്, പനവേല്‍, വഡോദര, കോട്ട എന്നിവയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com