നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വഴിയരികില്‍ പ്രസവിച്ചു; ചോരക്കുഞ്ഞുമായി യുവതി നടന്നത് 150 കിലോമീറ്റര്‍

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനുള്ള നടപ്പ് ഇപ്പോഴും തുടരുകയാണ്
നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വഴിയരികില്‍ പ്രസവിച്ചു; ചോരക്കുഞ്ഞുമായി യുവതി നടന്നത് 150 കിലോമീറ്റര്‍

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനുള്ള നടപ്പ് ഇപ്പോഴും തുടരുകയാണ്. നിരവധിപേര്‍ വഴിയരികില്‍ മരിച്ചുവീണ വിവരം ഇതിനോടകം അറിഞ്ഞുകഴിഞ്ഞു. ഇപ്പോള്‍, റോഡരികില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞുമായി 150 കിലോമീറ്റര്‍ നടക്കേണ്ടിവന്ന ഒരു അമ്മയുടെ ദുരവസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കുള്ള ഗ്രാമത്തിലേക്ക് നടന്ന യുവതിയാണ് വഴിയരികില്‍ പ്രസവിച്ചത്. പ്രസവശേഷം രണ്ടുമണിക്കൂര്‍ വിശ്രമിച്ച യുവതി, വീണ്ടും കുഞ്ഞിനെയും കൊണ്ട് നടന്നു, 150 കിലോമീറ്റര്‍.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് യുവതി ഭര്‍ത്താവിനൊപ്പം മധ്യപ്രദേശിലെ ഗ്രാമമായ സത്‌നയിലേക്ക് നടന്നത്. ചൊവ്വാഴ്ചയാണ് യുവതിക്ക് പ്രസവ വേദനയാരംഭിച്ചത്. തുടര്‍ന്ന് വഴിയരികില്‍ പ്രസവിച്ചു. ഉഞ്ചെഹരായില്‍ എത്തിയപ്പോഴാണ് ഇവര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് സത്‌ന ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com