ബംഗളൂരു: കര്‍ണാടകയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണിമുതല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയുളള കണക്കുകളാണ് കര്‍ണാടക സര്‍ക്കാര്‍ പുറത്തുവിട്ടത്. സംസ്ഥാനത്ത് രോഗവ്യാപനം ശമനമില്ലാതെ തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയേറ്റ രോഗികളുടെ എണ്ണം 2282 ആയി ഉയര്‍ന്നു.
നിലവില്‍ 1514 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 44 പേര്‍ക്ക് ജീവന് നഷ്ടമായതായും കര്‍ണാടക ആരോഗ്യവിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.
ഇന്ന് മാത്രം ഡല്‍ഹിയില്‍ 412 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14,465 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ ഇതുവരെ 288 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. അതിനിടെ രാജ്യത്ത് ഒന്നടങ്കവും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആറായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 6535 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 146 പേര്‍ക്ക് ജീവന് നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഒട്ടാകെ 1,45,380 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ